ന്യൂഡല്‍ഹി: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ പുതിയ പ്രതിരോധ കരാര്‍ ഒപ്പു വച്ചു. ഇതിനു പിന്നാലെ, കരാറിന്‍റെ ഇന്ത്യയിലെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ട് രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരേ ആക്രമണം നടന്നാല്‍ അത് ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ ധാരണ.
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്, പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് 'സ്ട്രാറ്റജിക് മ്യൂച്ച്വല്‍ ഡിഫെന്‍സ് എഗ്രിമെന്‍റ്' ഒപ്പുവച്ചത്.
ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ നാലു ദിവസം നീണ്ട സൈനിക സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് ഈ കരാറില്‍ ഒപ്പു വയ്ക്കുന്നത്. ഇതിനെ തുടര്‍ന്ന് ദേശീയ, പ്രാദേശിക, ആഗോള സുരക്ഷയെ പ്രതി കരാര്‍ സൂക്ഷ്മമായി പഠിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

Comments: